+91 9895 915 569
Email

തദ്ദേശ ജനപ്രതിനിധികൾക്ക് ഓണറേറിയം കൂട്ടി - ജനുവരി മുതൽ പുതിയ നിരക്ക്.. *എ. അബൂബക്കർ*

2910 2026


തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധനവ്: ജനുവരി ഒന്നുമുതൽ പുതിയ നിരക്ക്! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വരുന്ന ജനുവരി മുതൽ പുതിയ നിരക്കിൽ നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ ഉറപ്പുനൽകി. ആലുവ എം.എൽ.എ അൻവർ സാദത്ത് നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ (KGPA) നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഓണറേറിയം വർധനവ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആയിരക്കണക്കിന് തദ്ദേശ ജനപ്രതിനിധികൾക്ക് ഈ പ്രഖ്യാപനം ഏറെ പ്രാധാന്യമുള്ളതാണ്. ജനുവരി ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy