+91 9895 915 569
Email

കോവളത്ത് 1.43 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമാകുന്നു.

31.10.2026


എം. വിൻസെന്റ് എംഎൽഎയുടെ ഇടപെടലിൽ കോവളത്തിന് 1.43 കോടിയുടെ ടൂറിസം വികസന പദ്ധതികൾ തെരുവുവിളക്കുകളുടെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനും ടൂറിസം വകുപ്പിന്റെ അംഗീകാരം കോവളം: കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് കൂടുതൽ കരുത്തേകിക്കൊണ്ട് 1.43 കോടി രൂപയുടെ പദ്ധതികൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം. കോവളം എംഎൽഎ അഡ്വ. എം. വിൻസെന്റിന്റെ ഇടപെടലിന്റെയും നിരന്തരമായ ശ്രമങ്ങളുടെയും ഭാഗമായി കോവളം ടൂറിസം മേഖലയിലെ തെരുവുവിളക്കുകളുടെ നവീകരണത്തിനും പരിപാലനത്തിനുമുള്ള പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. 2026–27 സാമ്പത്തിക വർഷത്തെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം ഒക്ടോബർ 27-ന് ചേർന്നാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.കോവളം ടൂറിസം മേഖലയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതീകരണം, സൗന്ദര്യവൽക്കരണം എന്നിവയ്ക്കായി 1,07,92,430 രൂപയാണ് അനുവദിച്ചിരിക്കുന്നത്.കൂടാതെ വെള്ളാർ ജംഗ്ഷൻ മുതൽ സമുദ്ര പാർക്ക് വരെയും സമുദ്ര പാർക്കിന്റെ പിൻഭാഗത്തുനിന്ന് ഗ്രോവ് ബീച്ച് ഭാഗത്തേക്കുമുള്ള തെരുവുവിളക്കുകളുടെ നവീകരണത്തിനും പരിപാലനത്തിനുമായി 35,03,086.99 രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. ആകെ 1,42,95,516.99 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോവളം ടൂറിസം മേഖലയ്ക്കായി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.കോവളത്തെത്തുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾക്ക് കൂടുതൽ സുരക്ഷിതവും മനോഹരവുമായ അന്തരീക്ഷം ഒരുക്കുന്നതിനും രാത്രികാല വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായകരമാകും.കോവളത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എംഎൽഎയുടെ ഇടപെടലുകളുടെ ഭാഗമായാണ് ഈ പദ്ധതികൾക്ക് പ്രാധാന്യം ലഭിച്ചിരിക്കുന്നത്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy