
കൊല്ലത്ത് ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായ (26) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനി ആഴ്ച രാത്രി 8.30നാണ് സംഭവം. വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. എന്നാൽ അതിൽ മരണ കാരണം ഒന്നും പറഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്റെ മുടങ്ങിയ EMI തന്റെ സ്വർണ്ണം വിറ്റ് അടയ്ക്കണമെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു. ഇത് വരെ പകർന്ന സ്നേഹത്തിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനാപുരം സ്വദേശിയായ യുവതിയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.