+91 9895 915 569
Email

അച്ഛന്റെ സുഹൃത്തെന്ന വ്യാജേന വാഹനത്തിൽ കയറ്റി പതിനാലുകാരിയെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും .

03/11/2026


തിരുവനന്തപുരം: സ്കൂളിലേക്ക് അനിയനുമായി പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന തട്ടി കൊണ്ട് പോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പത്തനംതിട്ട ജില്ലയിൽ പന്തളം സ്വദേശി സദ്ദാം ഹുസൈൻ @ കിച്ചാമണി (35) യെ 13 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത് . പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷം ഒൻപത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ്‌ അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതന് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. 2025 ജനുവരി 24 തീയതി ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവദിവസം രാവിലെ 7.45 മണിയോടെ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന അതിജീവിതയുടെയും അനുജന്റെയും അടുത്തേക്ക് ബൈക്കിൽ എത്തിയ പ്രതി കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്കൂളിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞു ബൈക്കിൽ കയറ്റി . അനുജനെ പകുതി വഴിയിൽ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞു പെൺകുട്ടിയെ കടയിൽ കൊണ്ട്ബൈ പോയി.‌ ചോക്ലേറ്റ് വാങ്ങി തിരികെ കൊണ്ട് വന്നു ഒരിടവഴിയിൽ നിർത്തി കുട്ടിയോട് ലൈഗീകാതിക്രമം നടത്തുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്ന് പറഞ്ഞു കുട്ടിയ ഭാഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് തിരിച്ച് എത്തി അനിയനെയും കയറ്റി സ്കൂളിൽ കൊണ്ട് വിട്ടു.വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളുടെ ബൈക്കിൽ കയറിയതിന് വീട്ടുകാർ വഴക്ക് പറയും എന്നതും പ്രതിയുടെ ഭീഷണിയും ഭയന്ന് കുട്ടി സംഭവംആദ്യം പുറത്ത് പറഞ്ഞില്ല.സംഭവത്തിൽ കുട്ടിയുടെ മനോനില തെറ്റിയത് ശ്രദ്ധിച്ച കൂട്ടുകാരി തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്.കൂട്ടുകാരി സ്കൂളിൽ പറഞ്ഞാണ് വിവരം പുറത്തറിയുന്നത്. സമാനമായ മറ്റൊരു കേസും പ്രതിക്ക് എതിരെ ഇതേ കോടതിയിൽ വിചാരണ നടക്കുന്നുണ്ട് . 12 കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിട്ടിണ്ട്. ആ വിധി പകർപ്പും പ്രെസെക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകാരായ ബിന്ദു വി സി, സുരഭി. പി, എന്നിവർ ഹാജരായി. തുമ്പ പോലീസ് ഇൻസ്‌പെക്ടർ ബിനു ആർ, സബ് ഇൻസ്പെക്ടർ ബിജു ആർ എന്നിവർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസീക്യൂഷൻ 31 സാക്ഷികളെ വിസ്തരിച്ചു 41 രേഖകളും 8 തൊണ്ടിമുതലും ഹാജരാക്കി.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy